You are Here : Home / News Plus

രാഹുല്‍ മൗനംപാലിച്ചത് പരാജയത്തിന് കാരണമായെന്ന് ദിഗ്‌വിജയ് സിങ്

Text Size  

Story Dated: Sunday, August 31, 2014 07:56 hrs UTC

സുപ്രധാന വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുന്നതിന് പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടുതല്‍ ശ്രദ്ധ നേടേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യു പി എ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എന്നാല്‍ , തങ്ങളുടെ വീഴ്ചകള്‍ പെരുപ്പിച്ചുകാട്ടാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞു.ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.