You are Here : Home / News Plus

ടൈറ്റാനിയം കേസ്: മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെച്ച് അന്വേഷണം നേരിടണം -സി.പി.എം

Text Size  

Story Dated: Thursday, August 28, 2014 05:55 hrs UTC

ടൈറ്റാനിയം അഴിമതിക്കേസില്‍ കുറ്റാരോപിതരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.കെ. ഇബ്രാഹിംകുഞ്ഞും രാജിവെക്കണമെന്ന് സി.പി.എം.
മുഖ്യമന്ത്രിയും വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യന്ന ചെന്നിത്തലയും കേസില്‍ ഉള്‍പ്പെട്ടതിനാല്‍ വിജിലന്‍സ് അന്വേഷിച്ചാല്‍ നിക്ഷ്പക്ഷമാവുകയില്ല. അതിനാല്‍ കേസന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
ടൈറ്റാനിയം കമ്പനിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതിയില്ളെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത് കേസിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പുനരന്വേഷണ റിപ്പോര്‍ട്ട് നാലുമാസത്തിനകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അന്വേഷണം ഫലപ്രദവും നിഷ്പക്ഷവും ആകണമെങ്കില്‍ ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ട മന്ത്രിമാരും അധികാരസ്ഥാനങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
വിജിലന്‍സിനെ തങ്ങളുടെ അഴിമതിക്ക് മറയിടുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തുവരുന്നതെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
ടൈറ്റാനിയം കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു നിമിഷം പോലും താമസിക്കാതെ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് കോടതി വിധി ഉമ്മന്‍ ചാണ്ടിക്കേറ്റ ഏറ്റവും വലിയ അടിയാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.