You are Here : Home / News Plus

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി

Text Size  

Story Dated: Wednesday, August 27, 2014 07:31 hrs UTC

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിവേകപൂര്‍വം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രിമാരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് സുപ്രീം കോടതിക്ക് നിര്‍ദേശിക്കാന്‍ കഴിയുമോ എന്നതാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. കോടതി സ്വമേധയാ മന്ത്രിമാരെ അയോഗ്യരാക്കില്ളെന്നും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഉചിതമായ തീരുമാനമെടുക്കാമെന്നൂം സുപ്രീംകോടതി പറഞ്ഞു. കുറ്റകൃത്യങ്ങളിലും കേസുകളിലും പെട്ടവര്‍ എങ്ങനെയാണ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയെന്നും കോടതി ചോദിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് ഭരണഘടനാപരമായ ധാര്‍മികതക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.