You are Here : Home / News Plus

മദ്യനയം മാറ്റാന്‍ നിയമ ഭേദഗതി വേണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Wednesday, August 27, 2014 03:43 hrs UTC

സമ്പൂര്‍ണ നിരോധനം ലക്ഷ്യമാക്കുന്ന പുതുക്കിയ മദ്യനയം നടപ്പാക്കാന്‍ സര്‍ക്കാറിന്റെ പുതിയ ഉത്തരവിന് അനുസൃതമായ നിയമവും ചട്ടവും തയ്യാറാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അതിന് സമയം നല്‍കിക്കൊണ്ട് ഇതു സംബന്ധിച്ച അപ്പീലുകള്‍ സപ്തംബര്‍ 17-ലേക്ക് മാറ്റി. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ അനുമതി തേടുന്ന ബാറുടമകളുടെ അപ്പീലുകളില്‍ സര്‍ക്കാറിന്റെ വിശദീകരണം പരിഗണിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റ ഈ നിര്‍ദേശം. മദ്യനയം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ നിയമ ഭേദഗതിക്കുള്ള ശുപാര്‍ശ അടിയന്തരമായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സര്‍ക്കാറിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയെ അറിയിച്ചു. എക്‌സൈസ് കമ്മീഷണറോടും ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറോടുമാണ് മദ്യനയ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.