You are Here : Home / News Plus

സ്വാതന്ത്ര്യദിനത്തില്‍ നേപ്പാളിന്‌ ഇന്ത്യയുടെ ആംബുലന്‍സുകള്‍

Text Size  

Story Dated: Friday, August 15, 2014 05:43 hrs UTC

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ നേപ്പാളിന്‌ ആംബുലന്‍സുകള്‍ കൈമാറി. നേപ്പാളിലെ വിവിധ സംഘടനകള്‍ക്കും സ്‌കൂളുകള്‍ക്കുമായി 20 ആംബുലന്‍സുകളും നാലു ബസുകളുമാണ്‌ ഇന്ത്യ സമ്മാനമായി നല്‌കിയത്‌. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ രഞ്‌ജിത്‌ റേ വാഹനങ്ങളുടെ താക്കോലുകള്‍ കൈമാറി.നേപ്പാളിലെ 75-ഓളം ലൈബ്രറികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായുള്ള പുസ്‌തകങ്ങളും അദ്ദേഹം കൈമാറി. നയതന്ത്ര പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമുഹ്യപ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരടക്കം 2,500- ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. എംബസിയില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രഞ്‌ജിത്‌ റേ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ സന്ദേശം വായിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.