You are Here : Home / News Plus

എന്‍ജിനില്‍ തീ: ന്യൂഡല്‍ഹി - ഭോപ്പാല്‍ വിമാനം യാത്ര റദ്ദാക്കി

Text Size  

Story Dated: Thursday, August 14, 2014 05:30 hrs UTC

എന്‍ജിനില്‍ തീ കണ്ടതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഭോപ്പാലിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനം യാത്ര റദ്ദാക്കി. പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റിന് അഗ്നിബാധ സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. വിമാനത്തില്‍ ഉണ്ടായിരുന്ന 70 യാത്രക്കാരെ ഉടന്‍ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണ്. ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ല്യൂ 2654 വിമാനം രാവിലെ 5.45 നാണ് പുറപ്പെടാനിരുന്നത്. ടേക്കോഫിന് തൊട്ടുമുമ്പ് പൈലറ്റിന് സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് വിമാനം ബേയിലേക്ക് തിരിച്ചെത്തിച്ചു. തുടര്‍ന്നാണ് യാത്രക്കാരെ ഇറക്കിയത്. എല്ലാ യാത്രക്കാരെയും പിന്നീട് മറ്റൊരു വിമാനത്തില്‍ ഭോപ്പാലിലേക്ക് കൊണ്ടുപോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.