തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.ഐ തിരുവനന്തപുരം ജില്ലാ മുന്‍ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആര്.എസ്.പിയിലേക്ക്. ആര്.എസ്.പി നേതാവും തൊഴില്‍ മന്ത്രിയുമായ ഷിബു ബേബിജോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ആര്.എസ്.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ശശി മാധ്യമങ്ങളോട് പറഞ്ഞു. സി.പി.ഐയില്‍ നിന്ന് നാളെ രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച ചേരുന്ന ആര്.എസ്.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശശിയുടെ പാര്‍ട്ടി പ്രവേശം സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.
Comments