You are Here : Home / News Plus

സച്ചിനും രേഖയും രാജ്യസഭാ നടപടികളില്‍ പങ്കെടുക്കണം: പിജെ കുര്യന്‍

Text Size  

Story Dated: Saturday, August 09, 2014 07:32 hrs UTC

രാജ്യസഭാംഗങ്ങളായ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും നടി രേഖയും സഭാ നടപടികളില്‍ പങ്കെടുക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ കൊച്ചിയില്‍ പറഞ്ഞു. രാജ്യം ഇവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് എം പി സ്ഥാനം നല്‍കിയത്. ആദരവ് തിരിച്ചും നല്‍കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. തിങ്കഴാള്ച സഭചേരുമ്പോള്‍ ഇരുവരും സഭയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
 
സച്ചിനും രേഖയും സഭാനടപടികളില്‍ പങ്കെടുക്കാതിരിക്കുന്ന വിഷയം പി രാജീവ് എം പിയാണ് ചൂണ്ടിക്കാട്ടിയത്. സച്ചിന്‍ മൂന്നു ദിവസവും രേഖ ഏഴ് ദിവസവും മാത്രമാണ് സഭയില്‍ എത്തിയതെന്ന് പി രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.