You are Here : Home / News Plus

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം

Text Size  

Story Dated: Saturday, August 02, 2014 04:53 hrs UTC

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. ദീപിക പള്ളിക്കല്‍ -ജോഷ്ന ചിന്നപ്പ സഖ്യമാണ് ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സുവര്‍ണനേട്ടം പതിനാലാക്കി ഉയര്‍ത്തി. സ്ക്വാഷില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണ് ഇത്.
 നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് ഇംഗ്ളണ്ടിന്‍്റെ ജെന്നിഡണ്‍ കാഫ് -ലോറ മസോറ സഖ്യത്തെയാണ് ഇന്ത്യ തോല്‍പിച്ചത്. രണ്ടാം സെറ്റില്‍ 7-2ന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ മത്സരം തിരിച്ചുപിടിച്ചത്. സ്കോര്‍ 11-6,11-8.
14 സ്വര്‍ണവും 27 വെള്ളിയും 16 വെങ്കലവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ബോക്സിങ്ങില്‍ ഇന്ത്യ ഇന്ന് രണ്ടി വെള്ളി മെഡലുകള്‍ കൂടി നേടി. പുരുഷന്മാരുടെ 49 കിലോ വിഭാഗത്തില്‍ ദേവേന്ദ്ര സിങ്ങും വനിതാ ഫൈ്ളവെയ്റ്റില്‍ ലൈഷാറാം ദേവിയുമാണ് വെള്ളി നേടിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.