You are Here : Home / News Plus

ഡിസ്റ്റിഫാനോ അന്തരിച്ചു.

Text Size  

Story Dated: Tuesday, July 08, 2014 03:56 hrs UTC

 റയല്‍മഡ്രിഡ് താരം ആല്‍ഫ്രെഡോ ഡിസ്റ്റിഫാനോ (88) അന്തരിച്ചു. ഹൃദയാഘാതത്തത്തെുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു. മഡ്രിഡിലെ മറനോണ്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ജന്‍റീനക്കാരനായിരുന്നെങ്കിലും സ്പാനിഷ് ഫുട്ബാള്‍ ടീമായ റയല്‍മഡ്രിഡിന്‍െറ ഇതിഹാസതാരമായാണ് ഡിസ്റ്റിഫാനോയെ ലോകമറിഞ്ഞത്.
1926 ജൂലൈ നാലിന് ബ്വേനസ് എയ്റിസിലായിരുന്നു ജനനം. 19ാം വയസ്സില്‍ അര്‍ജന്‍റീനയിലെ റിവര്‍പ്ളേറ്റിലൂടെ പ്രഫഷനല്‍ ഫുട്ബാള്‍ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് കൊളംബിയന്‍ ക്ളബായ മില്യനറിയസില്‍ രണ്ടു സീസണില്‍ കളിച്ച ശേഷമാണ് സ്പെയിനിലേക്ക് കൂറുമാറിയത്.  1953ല്‍ റയല്‍മഡ്രിഡിലത്തെിയ ഡിസ്റ്റിഫാനോ 64 വരെ നീണ്ട 11 വര്‍ഷം മഡ്രിഡ് ടീമിന്‍െറ നെടുന്തൂണായി. അര്‍ജന്‍റീനക്കുവേണ്ടി ആറ് മത്സരങ്ങളില്‍ മാത്രമേ പന്തു തട്ടിയിട്ടുള്ളൂ. പിന്നീട്, കൊളംബിയക്കുവേണ്ടി നാല് മത്സരങ്ങളിലും കളിച്ചു. സ്പാനിഷ് പൗരത്വം നേടിയതിനു പിന്നാലെ അര്‍ജന്‍റീന അവഗണിച്ചപ്പോള്‍ സ്പെയിനിനായി തട്ടകം. 1957 മുതല്‍ ’61വരെ സ്പെയിനിനുവേണ്ടി 31 കളിയില്‍ 23 ഗോള്‍ നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.