You are Here : Home / News Plus

പാറ്റൂരിലെ ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് വി.എസ്.

Text Size  

Story Dated: Sunday, July 06, 2014 10:05 hrs UTC

പാറ്റൂരില്‍ അനധികൃതമായി സ്ഥലം കയ്യേറി നിര്‍മിച്ച ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ചട്ടം ലംഘിച്ച കമ്പനിക്കെതിരേ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. പാറ്റൂര്‍ ഭൂമി ഇടപാടുകേസിലെ വിവാദഭൂമി നേരത്തെ വിഎസ് സന്ദര്‍ശിച്ചിരുന്നു. നഗരവാസികള്‍ക്ക് ദുരിതമുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം വിഎസ് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.