You are Here : Home / News Plus

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു

Text Size  

Story Dated: Sunday, June 29, 2014 06:12 hrs UTC

പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. ഇരുപത്തഞ്ചോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ കമ്പനിയുടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ക്കോണത്തുനിന്നത്തെിയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ 75 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു. തൊട്ടടുത്ത് നിര്‍മാണത്തിലിരിക്കുന്ന സമാനമായ കെട്ടിടം 12 അടി ഭൂമിയിലേക്ക് താഴ്ന്ന് ചെരിഞ്ഞു നിലംപൊത്താറായി. പൊലീസും ഫയര്‍ഫോഴ്സുമടക്കം 400ഓളം രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയവരെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മെട്രോ റെയില്‍ കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരണമെന്ന് ജയലളിത നിര്‍ദേശം നല്‍കി. അപകടത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജയലളിത നിര്‍ദേശം നല്‍കി.കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍ മുറിച്ചു മാറ്റി ആളുകളെ പുറത്തെടുക്കല്‍ ശ്രമകരമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം വേണ്ടിവരും. പ്രൈം സൃഷ്ടി ലിമിറ്റഡാണ് കെട്ടിടത്തിന്‍െറ ഉടമസ്ഥര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.