You are Here : Home / News Plus

കിളിമാനൂരില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു.

Text Size  

Story Dated: Saturday, June 28, 2014 07:36 hrs UTC

കിളിമാനൂര്‍ ചാരൂപ്പാറയില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലറ പള്ളിമുക്ക് പി.എം.വി ഹൗസില്‍ സാബിറിന്‍െറ ഭാര്യ ജസ്ന (26), ഏക മകന്‍ അലി (രണ്ടര) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വാഹിദ് (50), സാഹിദ (45), ഡ്രൈവര്‍ ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജസ്നയുടെ സഹോദരന്‍ അസിം, ഭാര്യ ഷംന എന്നിവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങിവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ തൊളിക്കുഴിക്ക് സമീപം ചാരുപ്പാറ ആറ്റിലേക്ക് മറിയുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.