You are Here : Home / News Plus

കരുണ എസ്റ്റേറ്റ്: പോക്കുവരവിന് അനുമതി നല്‍കിയത് വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലെന്ന് മന്ത്രി

Text Size  

Story Dated: Monday, June 23, 2014 07:30 hrs UTC

നെല്ലിയമ്പതിയിലെ കരുണ എസ്റ്റേറ്റ് പോക്കുവരവ് ചെയ്യാന്‍ അനുമതി നല്‍കിയത് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തിലാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പോക്കുവരവിനെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനെ കുറിച്ച് പരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എട്ട് അംഗങ്ങള്‍ ഉള്‍പെട്ട വിദഗ്ധ സമതിയാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ  നിയമോപദേശം തേടിയിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കരുണ എസ്റ്റേറ്റ് പോബ്സണ്‍ ഗ്രൂപ്പിന് വിട്ടുനല്‍കിയാല്‍ നെല്ലിയാമ്പതിയിലെ മറ്റ് എസ്റ്റേറ്റുകളും നഷ്ടമാകുമെന്ന് എ.കെ. ബാലന്‍ പറഞ്ഞു. നെല്ലിയാമ്പതി എസ്റ്റേറ്റ് സംരക്ഷിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന ഗണേശ് കുമാര്‍ അഭിപ്രായപ്പെട്ടതിന്‍റെ  പശ്ചാത്തലത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.