You are Here : Home / News Plus

ട്രെയിന്‍ യാത്രാനിരക്ക് 14.2% കൂട്ടി

Text Size  

Story Dated: Friday, June 20, 2014 05:18 hrs UTC

ട്രെയിന്‍ യാത്രാനിരക്ക് കൂട്ടി. യാത്രാ നിരക്ക് 14.2 ശതമാനവും ചരക്കുകൂലി 6.5% വും ആണു വര്‍ധിപ്പിച്ചത്.  ഈമാസം 25ന് നിലവില്‍ വരും. എല്ലാ ക്ലാസുകളിലെയും നിരക്കില്‍ വര്‍ധനയുണ്ട്.  
വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. വര്‍ധന വെള്ളിയാഴ്ച  രാത്രി നിലവില്‍ വരുമെന്നാണ് റെയില്‍വേ മന്ത്രാലയം ആദ്യം  അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജൂണ്‍ 25 മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരുമെന്ന്  തിരുത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്  റയില്‍വേ നിരക്ക് വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ  അറിയിച്ചിരുന്നു. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും തുക കൂട്ടിയത്  
ജനങ്ങള്‍ക്കു തിരിച്ചടിയായിരിക്കുകയാണ്. റയില്‍വേ ബജറ്റിനു മുന്നോടിയായി  റയില്‍വേയെ സാമ്പത്തികമായി ദ്രമാക്കുകയാണു നിരക്കു വര്‍ധനയിലൂടെ  ലക്ഷ്യമിടുന്നതെന്നു റയില്‍വേ വൃത്തങ്ങള്‍ പറയുന്നു. റയില്‍ നിരക്കു  വര്‍ധന ചര്‍ച്ച ചെയ്യാന്‍ റയില്‍വേ മന്ത്രി സദാനന്ദ ഗൌഡ ഇന്നലെ ഉന്നതതല  യോഗം വിളിച്ചു ചേര്‍ത്തിരുന്നു.സാമ്പത്തിക പ്രതിസന്ധി  തരണം ചെയ്യാന്‍ യാത്രക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ധിപ്പിക്കണമെന്ന റയില്‍വേ ബോര്‍ഡ് ശുപാര്‍ശ കൂടി കണക്കിലെടുത്താണു നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.