You are Here : Home / News Plus

കോളജ് മാഗസിനില്‍ മോഡിക്കെതിരെ പരാമര്‍ശം

Text Size  

Story Dated: Friday, June 13, 2014 06:45 hrs UTC

തൃശൂര്‍: കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ഭാഗമുണ്ടെന്നാരോപിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും അടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെത്തുടര്‍ന്ന് കോളജിന്‍െറ നടത്തിപ്പുകാരായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
കോളജ് മാഗസിനില്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ ക്രൂരരായ ഭരണാധികാരികളുടെ കൂടെ ഉള്‍പ്പെടുത്തിയെന്ന കേസില്‍ കുന്നംകുളം ഗവണ്‍മെന്‍റ് പോളിടെക്നികിലെ പ്രിന്‍സിപ്പലും മറ്റ് ആറ് വിദ്യാര്‍ത്ഥികളും നിയമനടപടി നേരിടുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.