You are Here : Home / News Plus

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Text Size  

Story Dated: Monday, June 09, 2014 05:10 hrs UTC

കേരള നിയമസഭ തിങ്കളാഴ്ച മുതല്‍ സമ്മേളിക്കും. 11ാം സമ്മേളനം ഒന്നരമാസത്തോളമാണ് ഉണ്ടാവുക. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളും രാഷ്ട്രീയപ്രശ്നങ്ങളും സഭയിലുയരും. ആദ്യദിനം മുല്ലപ്പെരിയാര്‍ വിഷയത്തിലെ ചര്‍ച്ചയാണ് നടക്കുക. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് പ്രമേയമവതരിപ്പിക്കുക. മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നേരത്തെ സര്‍വകക്ഷിയോഗം ചേര്‍ന്നുവെങ്കിലും നിയമസഭയിലും ചര്‍ച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് ഫലം, ആര്‍.എസ്.പിയുടെ മുന്നണിമാറ്റം, സരിത പ്രശ്നം, മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകള്‍, ഗണേഷ്കുമാറിന്‍െറ മന്ത്രിസ്ഥാനം, അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവരല്‍ അടക്കം വിഷയങ്ങള്‍ സഭയില്‍വരും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇരുപക്ഷത്തിനുമുണ്ടായ നേട്ടവും കോട്ടവും ചര്‍ച്ചകളില്‍ ഇടംപിടിക്കും. ഓരോവകുപ്പുകളും തലനാരിഴകീറി ചര്‍ച്ചചെയ്യപ്പെടുമെന്നതിനൊപ്പം മന്ത്രിമാരുടെ പ്രവര്‍ത്തനവും വിലയിരുത്തപ്പെടും. എതിരാളികളെ വിഷമസന്ധിയിലാക്കാനുള്ള കരുക്കള്‍ തയാറാക്കുകയാണ് ഇരുപക്ഷവും. സര്‍ക്കാറിന്‍െറ മിഷന്‍ 676 ആണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയുള്ള മറ്റൊരു വിഷയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.