You are Here : Home / News Plus

എല്‍.ഡി.എഫിന്‍റെ ഘടകകക്ഷിയായേക്കും : കെ.ആര്‍ ഗൗരിയമ്മ

Text Size  

Story Dated: Friday, June 06, 2014 05:04 hrs UTC

ജെ.എസ്.എസ് ആയി തന്നെ എല്‍.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ.ആര്‍ ഗൗരിയമ്മ. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സി.പി.എമ്മിലേക്കുള്ള പ്രവേശനത്തെകുറിച്ച് ഇപ്പോള്‍ പറയാനാവില്ളെന്നും ഗൗരിയമ്മ വാര്‍ത്താലേഖകരോട് പറഞ്ഞു.തുറവൂരില്‍ നടന്ന കൂടിക്കാഴ്ചക്കിടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി.പി.എമ്മിലേക്ക് ക്ഷണിച്ചതായി ഗൗരിയമ്മ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടെയും താല്‍പര്യം എല്‍.ഡി.എഫിലെ ഘടകകക്ഷിയാകാനാണെന്ന് ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.