You are Here : Home / News Plus

ക്രമസമാധാനത്തെക്കുറിച്ച് പേടിയുള്ളവര്‍ ഉത്തര്‍പ്രദേശിലേക്ക് വരേണ്ട -മുലായം

Text Size  

Story Dated: Thursday, June 05, 2014 06:04 hrs UTC

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്കയുള്ളവര്‍ ഇങ്ങോട്ടു വരേണ്ടെതില്ളെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്.അവര്‍ ഡല്‍ഹിയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പിയിലെ ബദുവാനില്‍ രണ്ടു ദലിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നടപടിയില്‍ അഖിലേഷ് സര്‍ക്കാറിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മകനെ പിന്തുണച്ച് രംഗത്തത്തെിയത്. മറ്റു സംസ്ഥാനങ്ങളിലെ ബലാത്സംഗങ്ങളെല്ലാം മറച്ചു പിടിച്ച് മാധ്യമങ്ങള്‍ യു.പിയിലെ സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണെന്ന്് എസ്.പി നേതാക്കള്‍ പ്രതികരിച്ചു.
അതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കേന്ദ്ര മന്ത്രി ഉമാഭാരതിയും ബി.എസ.്പി അധ്യക്ഷ മായാവതിയും രംഗത്തത്തെി. ക്രമസമാധാനം തകര്‍ന്ന ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യണമെന്ന് ഉമാഭാരതി ആവശ്യപ്പെട്ടു. സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ പ്രതികരണം ബലാത്സംഗത്തിന് പ്രേരണ നല്‍കുന്നതാണെന്നായിരുന്നു മായാവതിയുടെ കുറ്റപ്പെടുത്തല്‍.സമാജ് വാദി പാര്‍ട്ടി നേതാക്കളെ പിന്തുണച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ രംഗത്തത്തെി.സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ കഴിയില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ അഭിപ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.