You are Here : Home / News Plus

മുണ്ടുരിയല്‍ കേസിലെ പ്രതികളെ വെറുതെവിട്ടു

Text Size  

Story Dated: Saturday, May 31, 2014 07:10 hrs UTC

കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ് എന്നിവരെ മര്‍ദിക്കുകയും അവരുടെ മുണ്ടുരിയുകയും ചെയ്‌തെന്ന കേസില്‍ 33 പ്രതികളെയും വെറുതെവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചിന്റേതാണ് വിധി. ഒരേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരും കേസിലെ മറ്റു സുപ്രധാന സാക്ഷികളുമായ ചെമ്പഴന്തി അനിലും ശരത്ചന്ദ്ര പ്രസാദും വിചാരണക്കോടതിയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. പ്രതികളെ തിരിച്ചറിയാനാകില്ലെന്ന് ചെമ്പഴന്തി അനില്‍ മൊഴിനല്‍കി. 2004 ജൂണ്‍ ആറിന് ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെപിസിസി യോഗസ്ഥലത്ത് എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട് ഉരിഞ്ഞുവെന്നാണു കേസ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.