You are Here : Home / News Plus

മോദിയുടെ വിസാവിലക്ക് യു.എസ്. നീക്കി; ഒബാമ വിളിച്ചു

Text Size  

Story Dated: Saturday, May 17, 2014 07:57 hrs UTC



നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസാവിലക്ക് യു.എസ്.വിദേശകാര്യ വകുപ്പ് നീക്കി.  മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഉടന്‍തന്നെ വിസാവിലക്ക് മാറ്റുകയായിരുന്നു.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2005 ലാണ് മോദിക്ക് വിസ നല്‍കേണ്ടെന്ന് അമേരിക്ക തീരുമാനിച്ചത്.

ആ തീരുമാനമാണ് അമേരിക്ക ഇപ്പോള്‍ മാറ്റിയത്. രാഷ്ട്രത്തലവന്‍ എന്ന നിലയ്ക്ക് നരേന്ദ്രമോദിക്ക് ' എ-1' വിസയാണ് നല്‍കുകയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ജെന്‍ സാക്കി വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അഭിനന്ദിച്ചു. മോദിയുമായി ടെലിഫോണില്‍ സംസാരിച്ച ഒബാമ, അദ്ദേഹത്തെ യു.എസ് സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.