You are Here : Home / News Plus

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസും സിപിഎമ്മും; സ്വാഗതം ചെയ്ത് ബിജെപി

Text Size  

Story Dated: Tuesday, May 13, 2014 09:42 hrs UTC

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത്. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ബിജെപി സ്വാഗതം ചെയ്തു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുമെന്നും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റുമെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി അവകാശപ്പെട്ടു. മറ്റ് കോണ്‍ഗ്രസ് നേതാക്കളാരും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.