You are Here : Home / News Plus

മണിപ്പാല്‍ കൂട്ടമാനഭംഗം : മൂന്നാം പ്രതി പിടിയിലായി

Text Size  

Story Dated: Thursday, June 27, 2013 12:48 hrs UTC

മലയാളി വിദ്യാര്‍ത്ഥിനിയെ മണിപ്പാലില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ മൂന്ന്‌ പ്രതികളും പിടിയിലായി.മൂന്നാം പ്രതി ആന്ദിനെ ഗോവയില്‍ നിന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.ജൂണ്‍ 21 ന്‌ രാത്രി 11.30 ഓടെ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നും താമസസ്‌ഥലത്തേയ്‌ക്ക് പോകുമ്പോഴായിരുന്നു പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായത്‌. ഓട്ടോറിക്ഷയില്‍ എത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മംഗലാപുരം ഇരിയടുക്ക്‌ സ്വദേശികളായ യോഗേഷ്‌, ഹരീഷ്‌ എന്നിവരെയാണ്‌ ഇന്ന്‌ ആദ്യം മംഗലാപുരം സിറ്റി പോലീസ്‌ സ്‌ക്വാഡ്‌ പിടികൂടിയത്‌. ആനന്ദ്‌ ഗോവയിലേക്ക്‌ കടന്നുവെന്നും ഇവരില്‍ നിന്ന്‌ പോലീസ്‌ മനസ്സിലാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.