റാഫി സ്വതന്ത്ര സംവിധായകനായി ചെയ്ത റിംഗ് മാസ്റ്റര്‍ മഞ്ജു വാര്യരെ കളിയാക്കിയുള്ള ചിത്രമാണെന്ന് അരോപണമുയരുന്നു.കുടുംബബന്ധങ്ങളെ മാനിക്കാത്ത കാമുകിയെ പാഠം പഠിപ്പിക്കാനെത്തുന്ന കാമുകനായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. പഠന കാലത്ത് നായകനെ പ്രണയിച്ചിരുന്ന സ്കൂള്‍ കലാപ്രതിഭയായ ഡയനാ എന്ന പെണ്‍കുട്ടി പിന്നീട് സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോകുന്നു.സിനിമാ നടിയായ കാമുകി പ്രശസ്ത ആകുന്നതോടെ അവള് കുടുംബ ബന്ധങ്ങളെ വലിച്ചെറിയുകയും വേറെ കാമുകനെ തേടിപ്പോകുകയും ചെയ്യുന്നു.തുടര്‍ന്ന് കാമുകന് ദിലീപ് ഡയനാ എന്ന അവളുടെ പേരില്‍ ഒരു പട്ടിയെ വാങ്ങി വളര്‍ത്തി അതിനെ പ്രശസ്തിയിലെത്തിക്കുന്നു.ഒടുവില്‍ പട്ടിക്ക് അവാര്‍ഡ് കിട്ടുന്നു. ഏത് പട്ടിക്കും പ്രശസ്തിയിലെത്താം എന്നതാണ് സിനിമയിലൂടെ തെളിയിക്കുന്നത്.എതായാലു ഫേസ് ബുക്കില്‍ ഇതിന്റെ പേരില്‍ ചര്‍ച്ചയും അടിയും തുടങ്ങി കഴിഞ്ഞു.
Comments