പത്രപ്രവര്‍ത്തകനായ ഹമിദ് മിറിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നില്‍ ഐ.എസ്.ഐ ആണെന്ന് ആരോപിച്ച പാക് സ്വകാര്യ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പാക് പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശിച്ചു. വ്യക്തമായ തെളിവില്ലാതെ ഐ.എസ്.ഐക്ക് നേരെ ആരോപണം ഉന്നയിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജിയോ ടിവിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഐഎസ്ഐ പത്രപ്രവര്‍ത്തകരെ ഉന്നംവെക്കുന്നുവെന്നാണ് ചാനല്വാര്ത്തയെന്ന് ജിയോടിവി പ്രസിഡന്റ് ഇംറാന്‍ അസ്ലം പറഞ്ഞു.
Comments