You are Here : Home / News Plus

ആള്‍ക്കൂട്ടമായി കേരളം ബൂത്തിലെത്തി: റക്കോര്‍ഡ് പോളിംഗ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, April 10, 2014 07:52 hrs UTC

പതിനാറാം ലോക് സഭാ തെരഞെടുപ്പില്‍ കേരളം ആള്‍ക്കൂട്ടമായി പോളിംഗ് ബൂത്തിലെത്തി. ഇതുവരെ 65 ശതമാനത്തിലത്തെി നില്‍ക്കുകയാണ് പോളിങ് നില. വടക്കന്‍ കേരളത്തില്‍ ആണ് പോളിംങ് ശതമാനം കൂടുതല്‍. ആദ്യത്തെ മൂന്നു മണിക്കൂറില്‍ തന്നെ പോളിങ് 25 ശതമാനം കവിഞ്ഞു.

20 മണ്ഡലങ്ങളിലും രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.  സ്ഥാനാര്‍ഥികളില്‍ പലരും വോട്ടു ചെയ്ത ശേഷമാണ് ബൂത്ത് സന്ദര്‍ശനം ആരംഭിച്ചത്. കൊല്ലം ലോക് സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എ ബേബി തിരുവനന്തപുരം സ്റ്റാച്യു ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന് വോട്ടിങ് യന്ത്രത്തിലെ തകരാറ് കാരണം കൊല്ലത്ത് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. പിന്നീട് വോട്ടിങ് യന്ത്രം ശരിയാക്കിയ ശേഷം പ്രേമചന്ദ്രന്‍ വോട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.