കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കുമ്പള അരിക്കാടി 113ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ പയ്യന്നൂര്‍ സ്വദേശി സജീവന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പോളിങ് അല്പനേരം തടസ്സപ്പെട്ടു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ തന്നെ സജീവനെ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു കുഴഞ്ഞുവീണത്. എന്നാല്‍,പിന്നീട് ആരോഗ്യം സാധാരണ നിലയിലായി.
Comments