You are Here : Home / News Plus

മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം: സര്‍ക്കാര്‍ തിങ്കളാഴ്ച അപ്പീല്‍ നല്കും

Text Size  

Story Dated: Sunday, March 30, 2014 06:50 hrs UTC

മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അപ്പീല്‍ നല്കും. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലാണ് അപ്പീല്‍ നല്കുന്നത്. ഭൂമിയിടപാട് കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെയാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ കടന്നുകൂടിയതെന്നും ഇതിന് മുഖ്യമന്ത്രി സ്റ്റേറ്റിനോട് ഉത്തരം പറയണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.