You are Here : Home / News Plus

മുസഫര്‍ നഗര്‍ കലാപം: യു.പി സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം

Text Size  

Story Dated: Wednesday, March 26, 2014 07:13 hrs UTC

മുസഫര്‍ നഗര്‍ കലാപം തടയുന്നതില്‍ യു.പി സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും വീഴ്ചപറ്റിയതായി സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കേസ് സിബിഐയോ എസ്‌ഐടിയോ അന്വേഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. രഹസ്യവിവരം ലഭിച്ചിട്ടും കലാപം തടയുന്നതിന് സര്‍ക്കാരിനായില്ലെന്നാണ് കോടതി വിമര്‍ശിച്ചത്. കലാപബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.കഴിഞ്ഞ സപ്തംബറിലാണ് മുസഫര്‍ നഗര്‍ കലാപമുണ്ടായത്. സംഘര്‍ഷത്തില്‍ 60 പേര്‍ മരിച്ചു.

 

കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.