തിരുവനന്തപുരം: പിണറായി വിജയനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്ന വി.എസ് അച്യൂതാനന്ദന് ആര്.എം.പിയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയോടുള്ള തന്‍്റെ കൂറ് ഒരിക്കല്‍ കൂടി വ്യക്തമാക്കി. ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്കി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ വി.എസ് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ആര്.എം.പിക്കെതിരെ ആഞ്ഞടിച്ചത്.
ആര്.എം.പി കോണ്‍ഗ്രസിന്‍്റെ വാലായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നതാണ് ആര്.എം.പിയും കെ.കെ രമയും കേള്‍ക്കുന്നതെന്നും വി.എസ് ആരോപിച്ചു. തിരുവഞ്ചൂരിന്‍്റെ നിര്‍ദേശപ്രകാരമാണ് രമ കേരള യാത്ര ഉപേക്ഷിച്ചത്. ടി.പി വധക്കേസില്‍ പാര്‍ട്ടി അന്വേഷണ നടപടികളില്‍ പൂര്‍ണ തൃപ്തനാണെന്നും പാര്‍ട്ടി നടപടികള്‍ രമ അംഗീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ് ടി.പിയുടെ വീട് സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ് ടി.പിയുടെ വിധവ രമക്ക് പിന്തുണയുമായി വി.എസ് വീട് സന്ദര്‍ശിച്ചത്.
Comments