അലഹബാദ് നഗരത്തില്‍ ബിജെപിയുടെ യുവനേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ പാണ്ഡെ (26) ആണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതിനെതുടര്‍ന്ന് രോഷാകുലരായ അനുയായികള്‍ നഗരത്തില്‍ പലയിടത്തും ആക്രമണം നടത്തി. നിരവധി കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. പോലീസെത്തി സുരക്ഷ ശക്തമാക്കി. അക്രമികളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.
Comments