You are Here : Home / News Plus

ഗാന്ധിനഗര്‍ സീറ്റ്: മോഡി അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Thursday, March 20, 2014 05:19 hrs UTC

മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തില്‍ ബി.ജെ.പിയില്‍ ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍. കെ. അദ്വാനിയെ അനുനയിപ്പിക്കാന്‍ നരേന്ദ്രമോഡി. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്വാനി ബുധനാഴ്ച്ച ചേര്‍ന്ന ബി. ജെ. പി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഈ സാഹചര്യത്തിലാണ് അനുനയനീക്കവുമായി മോഡി അദ്വാനിയുടെ വീട്ടിലത്തെി കൂടിക്കാഴ്ച നടത്തിയത്.

സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നു തന്നെ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം അദ്വാനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗാന്ധിനഗറില്‍ മത്സരിക്കാനുള്ള അതൃപ്തി അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനെ അറിയിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.