You are Here : Home / News Plus

സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Text Size  

Story Dated: Wednesday, March 19, 2014 01:31 hrs UTC

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സോഷ്യല്‍മീഡിയയിലെ പരസ്യങ്ങള്‍ക്കും പ്രചരണത്തിനും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചെലവാക്കുന്ന തുകയെപറ്റി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.
സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഉള്ളടക്കത്തെകുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ അംഗീകാരം നേടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ നിയമപരവും വിദ്വേഷം പ്രചരിപ്പിക്കുന്നതുമല്ളെന്ന് ഉറപ്പുവരുത്തണമെന്നും പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രചരണ തന്ത്രത്തിന്‍്റെ ഭാഗമായി പ്രധാന പാര്‍ട്ടികള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ്, വിക്കിപീഡിയ തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാതരത്തിലുമുള്ള ഇന്‍്റര്‍ നെറ്റ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം ബാധകമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഡയറക്ടറായ ധീരേന്ദര്‍ ഓജ പറഞ്ഞു. പെയ്ഡ് ന്യൂസ് തടയുന്നതിന്‍്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളും നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.