You are Here : Home / News Plus

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി -പി.പി തങ്കച്ചന്‍

Text Size  

Story Dated: Tuesday, March 11, 2014 07:51 hrs UTC

ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം മണ്ഡലത്തില്‍ യു.ഡിയഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഇടുക്കി സീറ്റിന്‍െറ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മലപ്പുറത്തും പൊന്നാനിയിലും മുസ് ലിം ലീഗും, സോഷ്യലിസ്റ്റ് ജനതാദള്‍ പാലക്കാടും മത്സരിക്കും. കോട്ടയത്തോടൊപ്പം ഇടുക്കി വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍െറ ആവശ്യം. ഇതിന്‍െറ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഇടുക്കി സീറ്റിന്‍െറ കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും -പി.പി തങ്കച്ചന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.