You are Here : Home / News Plus

അശ്വമേധവുമായി നടത്തിയ അഭിമുഖത്തില്‍ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, March 05, 2014 02:31 hrs UTC

പല കുടുംബങ്ങളുടെയും ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ തന്റെ കുടുംബ ജീവിതം ബലികഴിക്കേണ്ടി വന്നു എന്ന് സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ് നായര്‍. എന്നെ ദ്രോഹിച്ച കപട വേഷധാരികളായ രാഷ്ട്രീയക്കാരില്‍ ചിലര്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍ അവരുടെ മൂടുപടം വലിച്ചു കീറുമെന്നും സരിത മുന്നറിയിപ്പു നല്‍കി.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അശ്വമേധവുമായി നടത്തിയ അഭിമുഖത്തില്‍ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളരാഷ്ട്രീയത്തില്‍  വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

ചിരിക്കുന്ന രാഷ്ട്രീയക്കാരില്‍ പകുതിയില്‍ അധികവും കപട വേഷധാരികളാണ്. എന്നാല്‍ അവരില്‍ നല്ലവരും ഉണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ടു ജയിയില്‍ കഴിഞ്ഞിരുന്ന സമയത്ത് ചിലര്‍ ആത്മാര്‍ഥമായി എന്നെ സഹായിച്ചിട്ടുണ്ട് അവരുടെ പേരുകള്‍ തല്‍ക്കാലം പറയുന്നില്ല. മോന്‍സ് ജോസഫ് വളരെ നല്ല മനുഷ്യനാണ്.അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ ഗൂഡാലോചനയുണ്ട്. തന്റെ വീട്ടില്‍ ഒരു സോളാര്‍ പാനല്‍ സ്ഥാപിച്ച ശേഷം തന്റെ മണ്ഡലത്തില്‍ അത് കൊണ്ട് വരുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം, ശ്രമിച്ചത്‌. അതുപോലെ തന്നെയാണ് കെ എം മാണിയും. അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യനെ ഇത്തരം വിവാദങ്ങളില്‍ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. അദ്ദേഹത്തിനു മുഖ്യമന്ത്രിയാകാന്‍ വേണ്ടി തന്നെ ഉപയോഗിക്കുകയാണെന്ന പ്രചാരണം തെറ്റാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി എനിക്ക് ബന്ധമൊന്നും ഇല്ല. എല്ലാവര്ക്കും അറിയുന്ന പോലെ തന്നെ എനിക്കും അദ്ദേഹത്തെ അറിയാം. ശ്രീധരന്‍ നായരുമായുള്ള കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ തല്‍ക്കാലം ഒന്നും പറയുന്നില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ രണ്ടു ദിവസം കഴിഞ്ഞു എല്ലാം തുറന്നു പറയുമെന്നും സരിത അശ്വമേധത്തോട് പറഞ്ഞു.


കേരളം ഒരിക്കലും സ്ത്രീകള്‍ക്ക് ബിസിനസ് നടത്താന്‍  പറ്റിയ സ്ഥലമല്ല. അതിന്റെ പ്രധാന കാരണം ഇവിടത്തെ രാഷ്ട്രീയക്കാരാണ്.

മുഖ്യമന്ത്രിയുമൊത്തുള്ള തന്റെ ചിത്രത്തില്‍ പുതുമയൊന്നും ഇല്ല. എല്ലാവരെയും പോലെ ഞാനും  അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നു എന്നും മാത്രം. മറ്റുള്ളവരെ ഒന്നും പറയാതെ എന്തിനു എന്നെ മാത്രം കുറ്റപ്പെടുത്തുന്നു?മുഖ്യമന്ത്രിക്ക് ഞാന്‍ കൊടുത്ത നിവേദനം വ്യക്തിപരം മാത്രമാണ്.


ഗണേഷ് കുമാര്‍ എംഎല്‍എ യുടെ കുടുംബ ബന്ധം തകര്‍ത്തത് ഞാനല്ല. ആ സംഭവത്തില്‍ എനിക്ക് യാതൊരു പങ്കും ഇല്ല. ഗണേഷ് കുമാറിന്‍റെ ദാമ്പത്യ ജീവിതം തകര്‍ത്ത വിവാദ നായിക താനാണെന്ന ബിജു എസ് രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തലുകള്‍ പച്ചക്കള്ളമാണ്.
കുറേകാലമായി ബിജു പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണ്. രശ്മിയെ കൊന്നത് ബിജുവാണെന്ന് എനിക്കറിയില്ല.  ഒരാളെ കൊല്ലാന്‍ കുറച്ചു സമയം മതി എന്ന് ബിജു ഭയപെടുത്തിയിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ട്. എന്നെ കൊല്ലാന്‍ വരെ ബിജു കൊട്ടേഷന്‍ കൊടുത്തിട്ടുണ്ട്.
 രശ്മി വധക്കേസ് ഒതുക്കി തീര്‍ത്തത് ആഭ്യന്തര വകുപ്പില്‍ വലിയ പിടിപാടുള്ള ബാബു എന്നയാളാണ്.

ജയിലില്‍ ആയിരുന്ന സമയത്ത് എന്തെല്ലാം കള്ളക്കഥകളാണ് എനിക്കെതിരെ മാധ്യമങ്ങള്‍ പറഞ്ഞു പരത്തിയത്. വേഷവിധാനത്തെ വരെ ചോദ്യം ചെയ്തു. എനിക്ക് സ്വന്തമായി ബ്യൂട്ടീഷന്‍ ഇല്ല. ജയിലില്‍ ആകെ കിട്ടുന്ന സൌന്ദര്യ വര്‍ധക വസ്തു പൌഡര്‍ മാത്രമാണ്. മെഡിസിന്‍ സംബന്ധമായ ചില ക്രീമുകളും ഉപയോഗിക്കാ. അല്ലാതെ എന്റെ സൌന്ദര്യ സംരക്ഷണത്തിനായി ഞാന്‍ കുടുതല്‍ ഒന്നും ഉപയോഗിച്ചില്ല.  പോലീസ് എന്നോട് മാന്യമായാണ്‌ പെരുമാറിയത്.


എന്റെ ജീവിതം ഒരു ദുരന്ത കഥയാണ്. ആദ്യം ഒരാളെ വിവാഹം കഴിച്ചു. അയാള്‍ മറ്റൊരാളെ പ്രണയിച്ചു. തന്നെ ഉപേക്ഷിച്ചു. രണ്ടാമത് വിവാഹം കഴിച്ചയാള്‍ അയാളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കും സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തോട് വെറുപ്പാണ്. ഇനിയൊരു വിവാഹ ജീവിതം ആഗ്രഹിക്കുന്നില്ല.

ജയിലില്‍ ആയിരുന്ന മുഴുവന്‍ സമയവും മക്കളെപറ്റി മാത്രമായിരുന്നു ചിന്ത. ഞാന്‍ ദുബായിയില്‍ ആണെന്നാണ്‌ ഇളയ മോളോട് പറഞ്ഞത്. മൂത്ത കുട്ടി പഠിക്കുന്ന സ്കൂള്‍ അധികൃതര്‍  വളരെ മാന്യമായാണ്‌ എന്റെ കുട്ടിയോട് പെരുമാറിയത്. ഒരു തരത്തിലുള്ള വിവേചനവും സ്കൂള്‍ അധികൃതര്‍ കാണിച്ചില്ല. ഞാനിപ്പോള്‍ താമസിക്കുന്നത് വാടക വീട്ടില്‍ ആണ്. താമസിയാതെ അത് ഒഴിഞ്ഞുകൊടുക്കണം. എവിടെപ്പോകും എന്ന് ഒരു നിശ്ചയവും ഇല്ല. ഇനി ഒരു വീടെടുക്കാന്‍ എന്റെ കയില്‍ പണവും ഇല്ല. എന്റെ ജീവന് ബിജു രാധാകൃഷ്ണന്‍ ഒപ്പം ഉള്ള സമയത്തേ ഭീഷനിയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും എന്നെ ബാധിക്കുന്നില്ല.

സോളാര്‍ പദ്ധതി വളരെ നല്ല പദ്ധതിയാണ്. സൌരോര്‍ജ്ജത്തിലൂടെ മാത്രമേ കേരളത്തിനു മുന്നോട്ടു  പോകാനാകു. എന്നാല്‍ തന്റെ ഈ വിവാദത്തോടെ ജനങ്ങള്‍ക്ക് സൌരോര്‍ജ പദ്ധതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.രാഷ്ട്രീയ ശത്രുക്കള്‍ എഴുതി തയ്യാറാക്കിയ വ്യക്തമായ തിരക്കഥ നഷ്ടപ്പെടുത്തിയത് കേരളത്തിന്റെ ഭാവി വ്യവസായത്തെയാണെന്നും സരിത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.