You are Here : Home / News Plus

ആരോപണങ്ങള്‍ യുഡിഎഫ് സരിതയെകൊണ്ട് പറയിപ്പിച്ചത്: ആയിഷ പോറ്റി എംഎല്‍എ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, March 03, 2014 08:18 hrs UTC

ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജുവിനെ സഹായിച്ചത് കൊട്ടാരക്കര എം എല്‍ എ ആയ അയിഷാ പോറ്റിയാണെ ആരോപണവുമായി കഴിഞ്ഞ ദിവസം സരിത എസ് നായര്‍ രംഗത്തു വന്നിരുന്നു. എറണാകുളത്ത് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ബിജുവിന്റെ അമ്മയാണ് താന്നോട് ഈ വിവരം പറഞ്ഞതും ഇതിനെക്കുറിച്ച് കൂടുതലായി അവര്‍ക്ക് അറിയാമെന്നും സരിത പറഞ്ഞത്. സരിത ഉയിച്ച ആരോപണത്തെക്കുറിച്ച് അയിഷാ പോറ്റി അശ്വമേധത്തോട് പ്രതികരിക്കുന്നു.


രശ്മിയുടെ കൊലപാതകം ഒതുക്കിത്തീര്‍ക്കാന്‍ ബിജുവിനെ സഹായിച്ചത് താങ്കളാണെന്ന സരിതയുടെ ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു ?

യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ആരോപണവുമായാണ് ഇപ്പോള്‍ സരിത വന്നിരിക്കുനെത്. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പുറത്തു വരുമ്പോഴാണ് ഇങ്ങനെയൊരു വധക്കേസ് നടന്നത് തന്നെ എന്ന് ഞങ്ങളൊക്കെ മനസിലാക്കുന്നത്. അന്നത്തെ എ.എല്‍.എ ആയിരുന്ന അയിഷാ പോറ്റി സഹായിച്ചു എന്നാണവര്‍ പറഞ്ഞത്. അന്നു ഞാന്‍ എംഎല്‍എ അല്ല. അന്നത്തെ എംഎല്‍എ ആര്‍.ബാലകൃഷ്ണപ്പിള്ളയാണ്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആരോ പറഞ്ഞു കൊടുത്തത് ഏറ്റു പറയുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ എന്തെങ്കിലും 'ബ്ലാക്ക് മാര്‍ക്ക് ഉണ്ടാക്കുക എന്നോരു തന്ത്രം മാത്രമാണ് ഇതിന്റെ പിന്നില്‍‍. കൊ'ട്ടാരക്കര തയൊണ് അതന്റെ ഉറവിടമൊണ് ഞാന്‍ കരുതുത്.


ആരോപണവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയം ?


 തീര്‍ച്ചയായും. ഇതിന്റെ ഉറവിടം രാഷ്ട്രീയ എതിരാളികള്‍ ആണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ നിലവിലെ എംഎല്‍എയെക്കുറിച്ച് എന്തെങ്കിലും ആരോപണങ്ങള്‍ അഴിച്ചു വിടേണ്ടത് അവരുടെ ആവശ്യമാണ്. അതിന്റെ ഭാഗമായി സരിതയെക്കൊണ്ട് അവര്‍ പറയിപ്പിച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനു പിന്നില്‍ യു ഡി ഫിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗൂഡാലോചനയാണൊണ് എന്റെ ബലമായ സംശയം യുഡിഎഫിന് വേണ്ടിയാണല്ലോ സരിത പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുത്. സരിതക്ക് എല്ലാവിധ സംരക്ഷണം ലഭിച്ചതും അവരില്‍ നിാണല്ലോ. ഇത്രയും വലിയ ത'ിപ്പു കേസില്‍ നിന്നു നിസ്സാരമായി എല്ലാം ഒതുക്കി തീര്‍ത്ത് ഇറങ്ങാന്‍ എല്ലാ സഹായവും യുഡിഎഫില്‍ നിന്നും കി'ട്ടിയല്ലോ. അങ്ങനെയുള്ള ഇവര്‍ ആര്‍ക്കോ വേണ്ടിയാണ് പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാംമനസിലാകും. ഞാന്‍ പൊതുപ്രവര്‍ത്തനത്തില്‍ വന്നിട്ട് എത്രയോ വര്‍ഷങ്ങളായിരിക്കുന്നു. മുഖ്യമന്ത്രിയെ ഓഫീസില്‍ പോയി കാണുന്ന, മന്ത്രിമാരുമായി അടുപ്പമുണ്ടെ് അവര്‍ തന്നെ പറയുന്ന ആ സ്ത്രീ ഇങ്ങനെ പറഞ്ഞാല്‍ നാ'ട്ടിലെ ജനങ്ങള്‍ അതിന് മറുപടി പറയും

രാഷ്ട്രീയത്തിലെ ഉന്നതരുമായി ബിജുവിന് അടുപ്പമുണ്ടെന്നും  രശ്മി കൊലപാതകക്കേസ് ഒതുക്കിത്തീര്‍ത്തത് ആ ബന്ധം ഉപയോഗിച്ചാണെതും വാസ്തവമല്ലേ ?

ബിജുവിന് ഇത്ര മാത്രം ബന്ധങ്ങളുണ്ടെന്നു മാധ്യമങ്ങളിലൂടെയാണ് മനസിലാക്കുന്നത്. ഇയാള്‍ ഇത്ര മാത്രം കേമനാണോ എന്നു ഞാനും അതിശയിച്ചു പോയിട്ട്ണ്ട്. സോളാര്‍ കേസ് വന്ന ശേഷമാണ് ഞാന്‍ ഇവരെക്കുറിച്ചൊക്കെ അന്വേഷിച്ചു മനസിലാക്കുന്നത്. അല്ലാതെ പ്രതിയെയോ പ്രതിയുടെ അമ്മയെയോ ഒന്നും എനിക്കറിയില്ല. ഒരു കുറ്റവാളിയെ സംരക്ഷിക്കേണ്ട ആവശ്യവും എനിക്കില്ല. ഇത്ര വലിയ തട്ടിപ്പു നടത്തി കറങ്ങി നടന്നിരു ഇവര്‍ക്കൊക്കെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുമായി വലിയ ബന്ധമാണല്ലോ ഉള്ളത്. ഫോണ്‍ വിളിക്കുന്നു, മെസേജ് അയക്കുന്നു. എന്തൊക്കെയാണ് നടക്കുന്നത്.  ഇവരുടെ കുപ്രസിദ്ധി യുഡിഎഫ് മുതലെടുത്തു കൊണ്ട് മറ്റുള്ളവര്‍ക്കെതിരെ ആരോപണങ്ങളുമായി വിടുകയാണ്. ജയിലില്‍ നിന്നു ഇറങ്ങുമ്പോള്‍ കുറെ വെളിപ്പെടുത്തലുകള്‍ വരുമെന്നു പറഞ്ഞു. അതിനു വേണ്ടി വെറുതെ ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലുമൊക്കെ പറയുകയാണ്. . ഇത്തരം പച്ചക്കള്ളമായ  ആരോപണങ്ങള്‍ അഴിച്ചു വിടുമ്പോള്‍ പോലീസ് തന്നെ ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ടതാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരം താമസിയാതെ പുറത്തു വരുമൊണ് എന്റെ വിശ്വാസം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.