You are Here : Home / News Plus

"ഗ്രാവിറ്റി"ക്ക് ഏഴ് ഒസ്കറുകള്‍

Text Size  

Story Dated: Monday, March 03, 2014 05:42 hrs UTC

86മത് ഒസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ അടിമയുടെ കഥ പറയുന്ന "12 ഇയേഴ്സ് എ സ്ളേവ്" മികച്ച ചിത്രമായും അല്‍ഫോണ്‍സോ ക്വാറോണ്‍ (ഗ്രാവിറ്റി) മികച്ച സംവിധായകനായും മാത്യു മക്കോണഹെ (ഡാലസ് ബയേഴ്സ് ക്ളബ്) മികച്ച നടനായും കെയ്റ്റ് ബ്ളാന്‍ഷെ (ബ്ളൂ ജാസ്മിന്‍) മികച്ച നടിയായും പുരസ്കാരങ്ങള്‍ നേടി. സ്റ്റീവ് മക് ക്യൂണ്‍ ആണ് "12 ഇയേഴ്സ് എ സ്ളേവ്" സംവിധാനം ചെയ്തത്. മാത്യു മക്കോണഹെ നേടുന്ന ആദ്യ ഒസ്കര്‍ പുരസ്കാരമാണിത്.അല്‍ഫോണ്‍സോ കൊറോണ്‍ സംവിധാനം ചെയ്ത സ്പേസ് ത്രില്ലര്‍ ചിത്രം "ഗ്രാവിറ്റി" ഏഴ് പുരസ്കാരങ്ങളും "ഡാലസ് ബയേഴ്സ് ക്ളബ്", "12 ഇയേഴ്സ് എ സ്ളേവ്" മൂന്ന് വീതവും ബാസ് ലുക്മാന്‍ സംവിധാനം ചെയ്ത "ദ ഗ്രേറ്റ് ഗാറ്റ്സ് ബീ" രണ്ടും പുരസ്കാരങ്ങളും നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.