സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 53.5 രൂപയാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണിത്. ഫിബ്രവരിയ്ക്കുശേഷം രണ്ടാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്. സബ്സിഡി ലഭിക്കുന്ന 12 സിലിണ്ടറുകള്ക്കുശേഷം ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കുറച്ചിട്ടുള്ളത്.
Comments