You are Here : Home / News Plus

7500 മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ നിര്‍മിക്കും -മുഖ്യമന്ത്രി

Text Size  

Story Dated: Friday, February 21, 2014 08:02 hrs UTC

 

ഹഡ്കോയില്‍ നിന്ന് 150 കോടി രൂപ വായ്പയെടുത്ത് സംസ്ഥാനത്തെ 7500 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ 500 വീടുകളാണ് നിര്‍മിക്കുക. മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത് മത്സ്യബന്ധന തുറമുഖ നിര്‍മാണ പ്രവ്യത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത മല്‍സ്യതൊഴിലാളികളെ തീരദേശ നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്ത സംരംഭമായി 50 ഹെക്ടറില്‍ 48.80 കോടി രൂപ ചെലവിലാണ് മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നത്. ഫിഷറിസ് മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു.ഗ്രാമ വികസന മന്ത്രി കെ.സി.ജോസഫ്,പി.കരുണാകരന്‍ എം.പി,പി.ബി.അബ്ദുറസാഖ് എം.എല്‍.എ,ജനപ്രതിനിധികള്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.