You are Here : Home / News Plus

5 മാസം കഴിഞ്ഞാല്‍ ഇന്ത്യക്ക് നല്ല നാളുകള്‍: മോഡി

Text Size  

Story Dated: Thursday, January 09, 2014 12:49 hrs UTC

ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ്താവന ശരിയാണെന്നും വരാനിരിക്കുന്നത് നല്ല നാളുകളാണെന്നും നരേന്ദ്രമോഡി. എന്നാല്‍ ആ നാളുകള്‍ക്കായി നാല് മുതല്‍ അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തുന്നതോടെ ഇന്ത്യയില്‍ മാറ്റം ഉണ്ടാകും. പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസികള്‍ ഡോളറുകളും പൗണ്ടുകളും കൊണ്ടുവരുന്നവരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അവരെ അത്തരത്തില്‍ അളക്കരുത്. വളരെ വ്യത്യസ്തമായൊരു ജോലി സംസ്‌കാരമാണ് അവരുടേതെന്നും മോഡി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.