You are Here : Home / News Plus

വിവാഹിതരാകാതെ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശം ഇല്ല

Text Size  

Story Dated: Thursday, January 09, 2014 04:45 hrs UTC

നിയമപരമായി വിവാഹിതരാകാതെ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശവും നഷ്ടപരിഹാരവും നല്‍കണമെന്ന കീഴ്കോടതി വിധി ഹൈകോടതി റദ്ദാക്കി. ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരമുള്ള നിയമപരിരക്ഷക്കും ജീവനാംശത്തിനും ഇങ്ങനെ ജീവിക്കുന്നവര്‍ക്ക് അര്‍ഹതിയില്ലെന്നും  ഭാര്യയുടേതായ അവകാശങ്ങള്‍ ലഭ്യമാകില്ലെന്നും  ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ഭവദാസന്‍റെ ഉത്തരവ്. നെയ്യാറ്റിന്‍കര സ്വദേശി അനില്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.അനിലിനോടൊപ്പം താമസിക്കുകയും ശേഷം വേര്‍പിരിയുകയും ചെയ്ത സ്ത്രീയുടെ പരാതിയില്‍ പുനലൂര്‍ മജിസ്ട്രേറ്റ് കോടതി ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരം കേസെടുക്കുകയും മാസം 1500 രൂപ വീതം ജീവനാംശം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ അനില്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. തുടര്‍ന്നാണ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിവാഹം ചെയ്തതിന്‍റെ  നിയമപരമായ രേഖയോ തെളിവുകളോ ഇല്ലാത്ത സാഹചര്യത്തില്‍ ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരം കേസെടുക്കുന്നത് നിയമപരമായി നിലനില്‍ക്കില്ളെന്നായിരുന്നു ഹരജിക്കാരന്‍റെ  വാദം. വെപ്പാട്ടിയായോ ലൈംഗിക ആവശ്യത്തിനോവേണ്ടി മാത്രം കൂടെ ജീവിക്കുന്ന സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ളെന്ന് വേലുസ്വാമി-പച്ചമ്മാള്‍ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് ഹൈകോടതി വ്യക്തമാക്കി. സാധാരണ ദാമ്പത്യജീവിതം നയിക്കുകയോ കുട്ടികളുണ്ടാവുകയോ ചെയ്താല്‍ ജീവനാംശം നല്‍കാം. എന്നാല്‍, ഈ കേസില്‍ അങ്ങനെയുള്ള സാഹചര്യങ്ങളില്ല. വിവാഹനിശ്ചയ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും രജിസ്ട്രാര്‍ക്ക് മുന്നില്‍ ഒപ്പിട്ടിട്ടുണ്ടെന്നുമുള്ള യുവതിയുടെ വാദത്തിന് തെളിവും ആധികാരികതയും ഇല്ലെന്നും  കോടതി കണ്ടത്തെി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.