You are Here : Home / News Plus

മല്ലിക സാരാഭായ് ആം ആദ്മിയില്‍

Text Size  

Story Dated: Wednesday, January 08, 2014 05:28 hrs UTC

നര്‍ത്തകിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാജ്യത്ത് മാറ്റം വരുത്താന്‍ ആം ആദ്മിക്ക് കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് താന്‍ എ.എഴപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് മല്ലിക സാരാഭായ് പറഞ്ഞു.തന്‍റെ ആശയങ്ങളും എ.എ.പിയുടെയും ലക്ഷ്യവും ഒന്നാണെന്നു അവര്‍ വ്യക്തമാക്കി.നിരവധി സാമൂഹിക വിഷയങ്ങളില്‍ അരവിന്ദ് കെജ്രിവാളുമായി മുന്‍പും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ അഴിമതിയില്‍ നിന്നും മുക്തമാക്കാന്‍ ഒരു പാര്‍ട്ടിക്കും സാധിക്കുന്നില്ല. ഒരു വര്‍ഷം മാത്രം ആയുസുള്ള ആം ആദ്മി പാര്‍ട്ടിക്ക് ഒരു അവസരം കൊടുക്കണം- അവര്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.