You are Here : Home / News Plus

അവസാന കടമ്പയും കടന്ന് വിഴിഞ്ഞം

Text Size  

Story Dated: Friday, January 03, 2014 05:47 hrs UTC

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനം നാളെ മൊയ്‌ലി നടത്തും.ഇതു സംബന്ധിച്ച ഫയലില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി ഒപ്പുവച്ചു. അനുമതി നല്‍കിയ കാര്യം മൊയ്‌ലി കേന്ദ്ര സഹമന്ത്രി ശശി തരൂരിനെ അറിയിച്ചു.
മത്സ്യബന്ധനത്തിന് തടസ്സമുണ്ടാക്കാത്ത വിധത്തിലേ പദ്ധതി നടപ്പാക്കാവൂ എന്നതടക്കം 17 ഉപാധികളോടെയാണ് പദ്ധതിക്ക് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് മാത്രം കേന്ദ്ര, സംസ്ഥാന ചട്ടങ്ങള്‍ക്ക് അനുസൃതമായി നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന് തീരനിയന്ത്രണ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള സമിതി നിര്‍ദേശിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.