You are Here : Home / News Plus

കണ്ണൂരില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Friday, January 03, 2014 07:52 hrs UTC

 

കണ്ണൂര്‍ ചാവശേരിയില്‍ വാനും ബൈക്കും കൂട്ടിയിടിച്ചു. കൂരന്‍മുക്ക് സ്വദേശി നൗഷാദ്, കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ടി.വി. നാരായണന്‍ അടക്കം നാലു പേര്‍ക്ക് പരിക്ക്. രാവിലെ ചാവശേരിയിലെ വളോരവളവിലായിരുന്നു അപകടം.

കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്കു പോകുകയായിരുന്ന മാരുതി വാന്‍ കൂരന്‍മുക്കില്‍ നിന്നു മട്ടന്നൂരിലേക്കു വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.