You are Here : Home / News Plus

അമിതവേഗക്കാരെ കാത്തു നാളെ മുതല്‍ നൂറു ക്യാമറകള്‍

Text Size  

Story Dated: Sunday, December 29, 2013 03:52 hrs UTC

 പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സ്പീഡ് എന്‍ഫോഴ്സ്മെന്‍റ് കാമറ സംവിധാനത്തിന്‍െറ ഭാഗമായി സംസ്ഥാനത്തെ ഹൈവേകളില്‍ അമിതവേഗക്കാരെ നിരീക്ഷിക്കാന്‍ നൂറ് കാമറകള്‍ നാളെ മുതല്‍ മിഴിതുറക്കും.
വാഹനാപകടങ്ങളില്‍ വലിയൊരു പങ്കും അമിതവേഗവും അശ്രദ്ധയും കൊണ്ടാണ് നടക്കുന്നതെന്ന വിലയിരുത്തലിനെ തുടര്‍ന്ന് അമിതവേഗക്കാരെയും അലക്ഷ്യമായി വാഹനമോടിക്കുന്നവരെയും പിടികൂടുന്നതിനാണ് കേരള പൊലീസ് കെല്‍ട്രോണ്‍ മുഖാന്തരം പദ്ധതി നടപ്പാക്കുന്നത്.
പ്രധാന ഹൈവേകളില്‍ കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന നൂറ് സ്ഥലങ്ങളിലാണ് വിന്യസിച്ചിട്ടുള്ളത്.
കാമറകള്‍ അമിതവേഗത്തിലും അപകടകരമായ വിധത്തിലും നിരത്തുകളിലോടുന്ന വാഹനങ്ങളെ നിരീക്ഷിച്ച് അവ സംബന്ധിച്ച വിവരം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. അവ പരിശോധിച്ച് വാഹന ഉടമകളെ സംബന്ധിച്ച വിവരശേഖരത്തിന്‍െറ സഹായത്തോടെ വാഹന ഉടമയെ കണ്ടത്തെി പിഴ ഈടാക്കും.
തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹെടെക് ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.