You are Here : Home / News Plus

വിജിലന്‍സ് കൂട്ടിലടച്ച തത്ത:സിബി മാത്യൂസ്

Text Size  

Story Dated: Thursday, December 26, 2013 08:48 hrs UTC

വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന് മുന്‍ അഡി. ഡി.ജി.പിയും മുഖ്യ വിവരാവകാശ കമ്മിഷണറുമായ സിബി മാത്യൂസ്.വിജിലന്‍സിന് നിയമപരമായ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പത് വര്‍ഷമായിട്ടും വിജിലന്‍സിന് നിയമപരിരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിയമപരിരക്ഷ നല്‍കിയാല്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലാതാകും. സംസ്ഥാനത്തെ അഴിമതിക്കേസുകളിലെ നടപടികള്‍ അനന്തമായി നീളുകയാണ്. സംസ്ഥാനത്തെ കോടതികളില്‍ ഇത്തരം നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത് രാഷ്ട്രീയക്കാര്‍ക്ക് ഗുണകരമാണ്. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല. അഴിമതിക്കാരെ ചൈനയിലെപ്പോലെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്നും കനകക്കുന്നില്‍ സംഘടിപ്പിച്ച സെമിനാറില്‍ സിബി മാത്യൂസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.