You are Here : Home / News Plus

ഗുജറാത്ത് വംശഹത്യ: മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹരജി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Thursday, December 26, 2013 04:26 hrs UTC

2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരെ സകിയ ജാഫരി നല്‍കിയ ഹരജി അഹമ്മദാബാദിലെ കോടതി ഇന്ന് പരിഗണിക്കും. മോഡിക്കും ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുകളൊന്നും കണ്ടത്തൊനായില്ളെന്നും അതിനാല്‍, കേസ് തീര്‍പ്പാക്കണമെന്നും കാണിച്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വംശഹത്യാ സംഭവപരമ്പരകളില്‍ മോഡിക്കും മറ്റു 62 പേര്‍ക്കും പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കുണ്ടെന്ന് ആരോപിച്ച് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫരിയുടെ വിധവ സകിയ ജാഫരി സുപ്രീംകോടതിയില്‍ നല്‍കിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ സകിയ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന ആര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യനാവശ്യമായ തെളിവ് ലഭിച്ചില്ളെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതി മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.