You are Here : Home / News Plus

പി. സി ജോര്‍ജിന്‍െറ ബ്ളോഗില്‍ നവീന വേതാളമായി തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, December 07, 2013 09:56 hrs UTC

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒറ്റുകാരനായ നവീന വേതാളമായി ചിത്രീകരിച്ച് ചീഫ് വിപ്പ് പി. സി ജോര്‍ജിന്‍െറ ബ്ളോഗ്. എമേര്‍ജിങ് ഫൈറ്റ് എന്ന ബോ്ളഗില്‍ 'ഭോജരാജനും നവീന വേതാളവും' എന്ന തലക്കെട്ടില്‍ ശനിയാഴ്ച കാലത്ത് പോസ്റ്റ് ചെയ്ത ആക്ഷേപഹാസ്യത്തില്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരുമാണ് കഥാപാത്രങ്ങള്‍.
പള്ളിയറയിലെ തൂവല്‍കിടക്കയില്‍ കിടക്കുമ്പോള്‍ ഭോജരാജന്‍ കണ്ട സ്വപ്നമാണ് ഇതിവൃത്തം. എവിടെയും പ്രതിഷേധവും പ്രകടനവും എതിര്‍പ്പും മൂലം അസ്വസഥനാണ് ഭോജരാജന്‍. പ്രജാ സമ്പര്‍ക്ക പരിപാടി ക്ളിക്ക് ചെയ്യുന്നില്ല. രാജ്യത്തിന്‍െറ വടക്കന്‍ മേഖലയില്‍ പ്രജാനായകനായ ചന്ദ്ര സേനനെ കൊന്നതിന് പിടിയലായ പ്രതികള്‍ കാരാഗൃഹത്തില്‍ ബര്‍മുഡയും കൂളിങ് ഗ്ളാസുമായി സുഖവാസം നടത്തുന്നു. കാരാഗൃഹ മേധാവി അവര്‍ക്ക് വേണ്ടി സംസാരിക്കുന്നു. രണ്ടു കേസുകള്‍ക്ക് കൂടി ജാമ്യം കിട്ടിയാല്‍ സര്‍പ സുന്ദരി ജയലില്‍ നിന്നും പുറത്ത് വരുമെന്നും ഭോജരാജന്‍ ആശങ്കപ്പെടുന്നു. പ്രജകളുടെ മുഴുവന്‍ രോഷവും തനിക്ക് നേരെ മാത്രമാണ്. താന്‍ പുറത്തിറങ്ങിയാലുടന്‍ കറുത്ത തുണി... സ്വപ്നത്തിനൊടുവില്‍ ഞെട്ടിയുണര്‍ന്ന രാജാവ് സിംഹാസനത്തിലേക്ക് നോക്കുമ്പാള്‍ കാണുന്നത് മുഖം നിറയെ വെളുത്ത ചിരിയുള്ള ചതിയുടെ വാരിക്കുഴി തീര്‍ത്ത് ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കാന്‍ വെമ്പുന്ന വേതാളത്തെയാണ്. വിക്രമാദിത്യ ചക്രവര്‍ത്തിയുടെ തോളില്‍ അമര്‍ന്നിരുന്ന വേതാളത്തിന്‍െറ നവീന രൂപമായാണ് അതിനെ ജോര്‍ജ് വിശേഷപ്പിക്കുന്നത്. ഒത്തു തീര്‍പ്പിന്‍െറയും അഡ്ജസ്റ്റ്മെന്‍റ് രാജ്യനീതിയുടെയും ഉടമയുമാണ് ഈ നവീന വേതാളമെന്നും ബ്ളോഗില്‍ കുറിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.