You are Here : Home / News Plus

പുതിയ ജഴ്‌സിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു

Text Size  

Story Dated: Sunday, June 30, 2019 10:05 hrs UTC

പുതിയ ജഴ്‌സിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരഫലം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ത്യ വിജയച്ചാല്‍ മാത്രമേ ഈ ടീമുകള്‍ക്ക് സെമി സാധ്യത നിലനിര്‍ത്താനാവൂ. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ന് ടോസ് നേടി ഇംഗ്ലണ്ട് നായകന്‍ ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലണ്ട് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. മോയിന്‍ അലിയ്ക്ക് പകരം ലിയാം പ്ലങ്കറ്റും ഓപ്പണിംഗില്‍ ജേസണ്‍ റോയ് ജെയിംസ് വിന്‍സിന് പകരം ടീമിലേക്ക് എത്തുന്നു. അതേ സമയം ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുന്നു.ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്‌റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ലര്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്

ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്!ലി, ഋഷഭ് പന്ത്, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.