You are Here : Home / News Plus

ടെസ്റ്റില്‍ ഇന്ത്യക്ക് 137 റണ്‍സിന്റെ വിജയം

Text Size  

Story Dated: Sunday, December 30, 2018 07:35 hrs UTC

ഓസിസിനെ തകര്‍ത്തുപൂട്ടി മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 137 റണ്‍സിന്റെ വിജയം. രണ്ടു വിക്കറ്റ് ശേഷിക്കെ വിജയിക്കാന്‍ 141 റണ്‍സ് എന്ന നിലയില്‍ ബാറ്റ് വീശിയ ആതിഥേയര്‍ക്ക് അധികനേരം പിടിച്ചു നില്‍ക്കാനായില്ല.

പാറ്റ് കമിന്‍സിന് കേവലം രണ്ട് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 63 റണ്‍സെടുത്ത താരത്തെ ബുംറയുടെ ബോളില്‍ പുജാര മടക്കി. ആറു റണ്‍സുമായി ക്രീസിലെത്തിയ നഥാന്‍ ലിയോണിന് ഒരു റണ്‍സ് മാത്രം നല്‍കി ഇശാന്ത് പന്തിന്റെ കൈകളിലെത്തിച്ചു.

രാവിലെ തന്നെ മഴ കളിതുടങ്ങിയതിനാല്‍ അഞ്ചാം ദിനത്തെ മത്സരം തുടങ്ങാന്‍ വൈകിയിരുന്നു. പ്രാദേശിക സമയം 11ഓടെ മത്സരം തുടങ്ങാനാകുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. എന്നാല്‍ വീണ്ടും മഴയെത്തിയതോടെ ബാറ്റ്‌സ്മാന്മാര്‍ക്ക് കളം വിടേണ്ടി വന്നു.

അഡ്‌ലെയ്ഡ് ടെസ്റ്റിലെ ജയത്തിനു പിന്നാലെ മൂന്നാം ടെസ്റ്റിലും വെന്നിക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ മഴ എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് തിമര്‍ത്തു പെയ്യുകയായിരുന്നു. ലഞ്ച് ടൈമായതോടെ ആകാശം തെളിഞ്ഞു. 399 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഓസീസിന് നല്‍കിയത്. നാലാംദിനം കളി നിര്‍ത്തുമ്ബോള്‍ ഓസീസ് എട്ടു വിക്കറ്റിന് 258 റണ്‍സെന്ന നിലയില്‍ തോല്‍വിയുടെ വക്കിലായിരുന്നു.

പാറ്റ് കമ്മിന്‍സും (61*) നതാന്‍ ലിയോണുമാണ് (6*) ക്രീസിലുണ്ടായിരുന്നത്. മാര്‍ക്കസ് ഹാരിസ് (13), ആരോണ്‍ ഫിഞ്ച് (3), ഉസ്മാന്‍ ഖവാജ (33), ഷോണ്‍ മാര്‍ഷ് (44), ട്രാവിസ് ഹെഡ്ഡ് (34), മിച്ചെല്‍ മാഷ് (10), ടിം പെയ്ന്‍ (26), മിച്ചെല്‍ സ്റ്റാര്‍ക്ക് (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ നാലാം ദിനം പിഴുതത്. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ അഞ്ചു വിക്കറ്റിന് 54 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ എട്ടു വിക്കറ്റിന് 106 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മായങ്ക് അഗര്‍വാളും (43) റിഷഭ് പന്തും (33) മാത്രമേ ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ. ആറു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യയെ തകര്‍ത്തത്. ജോഷ് ഹാസ്ലല്‍വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.